ഐപിഎല്‍ പ്ലേ ഓഫ് പ്രതീക്ഷയില്‍ പഞ്ചാബും കൊല്‍ക്കത്തയും ഇറങ്ങുന്നു

രാത്രി 7.30ന് നടക്കുന്ന മല്‍സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

Update: 2021-10-07 07:58 GMT


ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍ അരങ്ങേറും. പ്ലേ ഓഫ് പ്രതീക്ഷയുമായി ഇന്ന് രണ്ട് ടീമുകളാണ് ഇറങ്ങുന്നത്. ഉച്ചയ്ക്ക് 3.30ന് നടക്കുന്ന മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സ് ഇലവന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ചെന്നൈ നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചതാണ്. എന്നാല്‍ പഞ്ചാബ് ലീഗില്‍ ആറാം സ്ഥാനത്താണ്. മുംബൈ, കൊല്‍ക്കത്ത എന്നിവര്‍ക്കൊപ്പം പഞ്ചാബും പ്ലേ ഓഫ് മോഹത്തിലാണ്. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താം.


രാത്രി 7.30ന് നടക്കുന്ന മല്‍സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. കൊല്‍ക്കത്ത ലീഗില്‍ നാലാം സ്ഥാനത്താണ്. പ്ലേ ഓഫിന് ഏറ്റവും സാധ്യതയുള്ള ടീമും അവരാണ്. ഇന്ന് രാജസ്ഥാനെ അനായാസം തോല്‍പ്പിച്ചാല്‍ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നിലനിര്‍ത്താം. ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന്‍ നേരത്തെ പുറത്തായതാണ്. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരേ മികച്ച ജയം നേടി തല ഉയര്‍ത്തി മടങ്ങാം മോഹത്തിലാണ് സഞ്ജുവും കൂട്ടരും.




Tags:    

Similar News