അക്‌സര്‍ പട്ടേലിന് കൊവിഡ്‌

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈയിലാണ് മല്‍സരം.

Update: 2021-04-03 10:32 GMT



ന്യൂഡല്‍ഹി: ഈ മാസം ഒമ്പതിനാരംഭിക്കുന്ന ഐപിഎല്ലില്‍ ഇറങ്ങുന്ന ഡല്‍ഹി ക്യാപ്റ്റില്‍സിന്് കനത്ത തിരിച്ചടിയായി അക്‌സര്‍ പട്ടേലിന് കൊവിഡ് . സ്പിന്നര്‍ അക്‌സര്‍ പട്ടേലിന് കൊവിഡ് പോസ്റ്റീവാണെന്ന് ഡല്‍ഹി ക്യാപ്റ്റല്‍സ് ആണ് അറിയിച്ചത്. താരം ഐസുലേഷനില്‍ പ്രവേശിച്ചെന്നും ക്ലബ്ബ് വ്യക്തമാക്കി. ഏപ്രില്‍ 10നാണ് ഐപിഎല്ലിലെ ഡല്‍ഹിയുടെ ആദ്യമല്‍സരം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈയിലാണ് മല്‍സരം. നേരത്തെ പരിക്ക് കാരണം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയിരുന്നു.


Tags:    

Similar News