ഐപിഎല്‍; ഡല്‍ഹിക്ക് തിരിച്ചടി; ആന്ററിച്ച് നോര്‍ജെയ്ക്ക് കൊവിഡ്
ഡല്‍ഹിയുടെ ആദ്യ മല്‍സരത്തില്‍ നോര്‍ജെ കളിച്ചിരുന്നില്ല.
ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ഫാസ്റ്റ് ബൗളര്‍ ദക്ഷിണാഫ്രിക്കയുടെ ആന്ററിച്ച് നോര്‍ജെയ്ക്ക് കൊവിഡ്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഏപ്രില്‍ ആറിന് മുംബൈയില്‍ എത്തിയ നോര്‍ജെ മറ്റൊരു താരം കഗിസോ റബാദയ്‌ക്കൊപ്പം ഹോട്ടലില്‍ ക്വാറന്റീനില്‍ ആയിരുന്നു. ഡല്‍ഹിയുടെ ആദ്യ മല്‍സരത്തില്‍ നോര്‍ജെ കളിച്ചിരുന്നില്ല. ആദ്യ ടെസ്റ്റില്‍ കൊവിഡ് നെഗറ്റീവായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലാണ് പോസ്റ്റീവായത്.