ഐപിഎല്‍; മുംബൈയിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫിന് കൊവിഡ്
മുംബൈയെ ഐപിഎല്‍ വേദികളില്‍ നിന്ന് ഒഴിവാക്കിയേക്കും.
മുംബൈ: മുംബൈ വാഖഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫിന് കൊവിഡ് പോസ്റ്റീവ്. 11ന് മുംബൈയിലെ വാഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മല്‍സരത്തിന് മുന്നോടിയായാണ് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. 19 ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കാണ് ടെസ്റ്റ് നടത്തിയത്. കൂടുതല്‍ പേര്‍ക്ക് ടെസ്റ്റ് നടത്തും. ഏപ്രില്‍ 10 മുതല്‍ 25 വരെ 10 മല്‍സരങ്ങളാണ് വാഖഡെയില്‍ നടക്കേണ്ടത്. അതിനിടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുംബൈയെ ഐപിഎല്‍ വേദികളില്‍ നിന്ന് ഒഴിവാക്കിയേക്കും. ഇത് സംബന്ധിച്ച തീരുമാനം ബിസിസിഐ ഉടന്‍ വ്യക്തമാക്കും.