വീണ്ടും സഞ്ജുവിന്റെ ഇന്നിങ്‌സ് പാഴായി; ജേസണും വില്ല്യംസണും അടിച്ചെടുത്തു

.ജേസണ്‍ റോയി(60), ക്യാപ്റ്റന്‍ കാനെ വില്ല്യംസണ്‍ (51) എന്നിവരുടെ കിടിലന്‍ ബാറ്റിങാണ് സണ്‍റൈസേഴ്‌സ് ജയത്തിന് പിന്നില്‍.

Update: 2021-09-27 18:02 GMT


ദുബയ്: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം ആദ്യ ജയം സ്വന്തമാക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഇന്ന് രാജസ്ഥാന്റെ വില്ലനായത്. 165 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.ജേസണ്‍ റോയി(60), ക്യാപ്റ്റന്‍ കാനെ വില്ല്യംസണ്‍ (51) എന്നിവരുടെ കിടിലന്‍ ബാറ്റിങാണ് സണ്‍റൈസേഴ്‌സ് ജയത്തിന് പിന്നില്‍.


ഡേവിഡ് വാര്‍ണര്‍ക്ക് പകരമാണ് ആദ്യമായി ഇംഗ്ലണ്ട് താരം ജേസണ്‍ റോയി എസ്ആര്‍എച്ച് സ്‌ക്വാഡില്‍ ഇടം പിടിച്ചത്. ഇത്തവണ ഹൈദരാബാദിന് ഐപിഎല്ലിനോട് മാന്യമായി വിടപറയണമെന്നാണ് ആഗ്രഹമെന്നും അതിനായി മികച്ച പോരാട്ടങ്ങള്‍ കാണാമെന്നും മല്‍സരശേഷം ജേസണ്‍ റോയി വ്യക്തമാക്കി.


നേരത്തെ ടോസ് നേടിയ റോയല്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 164 ണ്‍സെടുത്തിരുന്നു. സഞ്ജു ആണ്(82)ടോപ് സ്‌കോറര്‍. ശ്വസി ജയ്‌സ്വാല്‍ (36)മഹിപാല്‍ ലംറോര്‍(29*) എന്നിവരും ഇന്ന് തിളങ്ങി. സഞ്ജു ഏഴ് ഫോറും മൂന്ന് സിക്‌സുമടക്കമാണ് 82 റണ്‍സ് നേടിയത്.




Tags:    

Similar News