ത്രിപാഠിയും റാണയും മിന്നി; കെകെആറിനെതിരേ സിഎസ്‌കെ ലക്ഷ്യം 172 റണ്‍സ്
സിഎസ്‌കെയ്ക്കായി ഹേസല്‍വുഡ്, ശ്രാദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ലക്ഷ്യം 172 റണ്‍സ്. ടോസ് നേടിയ കെകെആര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.ഗില്ലും അയ്യരും പെട്ടെന്ന് പുറത്തായിരുന്നു. തുടര്‍ന്ന് രാഹുല്‍ ത്രിപാഠി(45), നിതേഷ് റാണ(37*) എന്നിവരാണ് കൊല്‍ക്കത്തന്‍ സ്‌കോര്‍ ചലിപ്പിച്ചത്. 11 പന്തില്‍ 26 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കും 20 റണ്‍സെടുത്ത റസ്സലുമാണ് അവസാന ഓവറുകളില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചത്. വെങ്കിടേഷ് അയ്യര്‍ക്ക് ഇന്ന് 18 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.സിഎസ്‌കെയ്ക്കായി ഹേസല്‍വുഡ്, ശ്രാദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.