ഐപിഎല്‍; മുംബൈക്ക് കാത്തിരിക്കണം; ഡല്‍ഹിയോട് തോല്‍വി

19.1 ഓവറില്‍ 132 റണ്‍സ് നേടിയാണ് ഡല്‍ഹി ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

Update: 2021-10-02 14:24 GMT


ദുബയ്: ഐപിഎല്ലിലെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് നടന്ന മല്‍സരത്തില്‍ നാല് വിക്കറ്റിനാണ് ഡല്‍ഹി മുംബൈയെ തകര്‍ത്തത്. 130 റണ്‍സ് ലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഡല്‍ഹി തുടക്കത്തില്‍ പതറിയെങ്കിലും ശ്രേയസ് അയ്യരും ക്യാപ്റ്റന്‍ ഋഷഭ് പന്തും പിടിച്ച് നിന്നത് അവര്‍ക്ക് തുണയായി. ഹെറ്റ്‌മെയര്‍ 15 ഉം ആര്‍ അശ്വിന്‍ 20* ഉം റണ്‍സെടുത്തു. പൃഥ്വി ഷാ, ധവാന്‍, സ്മിത്ത് എന്നിവര്‍ തുടക്കത്തില്‍ പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ ക്യാപിറ്റല്‍സിനായി പന്തും (26), അയ്യരും (33*) പിടിച്ചു നിന്നതോടെ മുംബൈ വിജയം കൈവിടുകയായിരുന്നു. 19.1 ഓവറില്‍ 132 റണ്‍സ് നേടിയാണ് ഡല്‍ഹി ഇന്നിങ്‌സ് അവസാനിപ്പിച്ചത്.


നേരത്തെ മുംബൈ 129 റണ്‍സിനാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. കരുത്തരായ ഡല്‍ഹി ബൗളിങ് നിര നിശ്ചിത ഓവറില്‍ മുംബൈയുടെ എട്ട് വിക്കറ്റെടുത്ത് 129 റണ്‍സിന് ഒതുക്കുകയായിരുന്നു. ആവേഷ് ഖാന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയാണ് മുംബൈ ബാറ്റിങ് നിരയെ തകര്‍ത്തത്. സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഡീകോക്ക്(19), തിവാരി(15), ഹാര്‍ദ്ദിക്ക് പാണ്ഡെ (17), ക്രുനാല്‍ പാണ്ഡെ (13) എന്നിവര്‍ക്കൊന്നും ഇന്ന് കാര്യമായ പ്രകടനം നടത്താന്‍ ആയില്ല. രോഹിത്ത് ഏഴ് റണ്‍സെടുത്ത് പുറത്തായി.




Tags:    

Similar News