ഐപിഎല്‍; മുംബൈയെ 129ല്‍ ഒതുക്കി ഡല്‍ഹി ക്യാപിറ്റല്‍സ്
സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് യോഗ്യതയ്ക്കായി പൊരുതുന്ന മുംബൈ ഇന്ത്യന്‍സിന്റെ നില പരുങ്ങലില്‍. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തില്‍ മുംബൈ 129 റണ്‍സിനാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. കരുത്തരായ ഡല്‍ഹി ബൗളിങ് നിര നിശ്ചിത ഓവറില്‍ മുംബൈയുടെ എട്ട് വിക്കറ്റെടുത്ത് 129 റണ്‍സിന് ഒതുക്കുകയായിരുന്നു. ആവേഷ് ഖാന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയാണ് മുംബൈ ബാറ്റിങ് നിരയെ തകര്‍ത്തത്. സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഡീകോക്ക്(19), തിവാരി(15), ഹാര്‍ദ്ദിക്ക് പാണ്ഡെ (17), ക്രുനാല്‍ പാണ്ഡെ (13) എന്നിവര്‍ക്കൊന്നും ഇന്ന് കാര്യമായ പ്രകടനം നടത്താന്‍ ആയില്ല. രോഹിത്ത് ഏഴ് റണ്‍സെടുത്ത് പുറത്തായി.