ഐപിഎല്‍; ഓറഞ്ച് ക്യാപ്പ് സഞ്ജു സാംസണ്

430 റണ്‍സുമായി ശിഖര്‍ ധവാനാണ് ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ സഞ്ജുവിന് തൊട്ടു താഴെ നില്‍ക്കുന്നത്.

Update: 2021-09-27 16:42 GMT


ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ 82 റണ്‍സ് നേടിയതോടെയാണ് സഞ്ജു ഓറഞ്ച് ക്യാപ്പിന് അവകാശിയായത്. ഈ സീസണില്‍ 10 മല്‍സരങ്ങളില്‍ നിന്ന് സഞ്ജുവിന്റെ സമ്പാദ്യം 433 റണ്‍സാണ്. 57 പന്ത് നേരിട്ട സഞ്ജു ഏഴ് ഫോറും മൂന്ന് സിക്‌സുമടക്കമാണ് 82 റണ്‍സ് നേടിയത്.


430 റണ്‍സുമായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശിഖര്‍ ധവാനാണ് ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ സഞ്ജുവിന് തൊട്ടു താഴെ നില്‍ക്കുന്നത്. 401 റണ്‍സുമായി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ രാഹുല്‍ ധവാന് പിറകെയുണ്ട്.


നേരത്തെ ടോസ് നേടിയ റോയല്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 164റണ്‍സെടുത്തിരുന്നു.




Tags:    

Similar News