ഐപിഎല്‍; ആദ്യ ജയത്തിനായി മുംബൈ; ജയം തുടരാന്‍ കൊല്‍ക്കത്ത
ഇരുവരും 27 തവണ ഏറ്റുമുട്ടിയപ്പോള്‍ 21 തവണയും ജയം മുംബൈക്കൊപ്പമായിരുന്നു.
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സും ഇന്നു നേര്‍ക്ക് നേര്‍. ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടേറ്റ തോല്‍വിയുടെ ക്ഷീണത്തിലാണ് മുംബൈ ഇറങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് നൈറ്റ് റൈഡേഴ്‌സ് വരുന്നത്. മല്‍സരങ്ങള്‍ രാത്രി 7.30ന് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കും. ഇരുവരും 27 തവണ ഏറ്റുമുട്ടിയപ്പോള്‍ 21 തവണയും ജയം മുംബൈക്കൊപ്പമായിരുന്നു. ആറ് തവണ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ജയിക്കാനായത്. നിതേഷ് റാണ, ശുഭ്മാന്‍ ഗില്‍ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.ഗില്ലിന് മുംബൈക്കേതിരേ മികച്ച റെക്കോഡുണ്ട്. ക്വിന്റണ്‍ ഡീകോക്ക് ഇന്ന് മുംബൈക്കായിറങ്ങും.ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടുമാണ് മുംബൈയുടെ ബൗളിങ് പ്രതീക്ഷ.