ഐപിഎല്‍; മുംബൈ ഇന്ത്യന്‍സ് റിട്ടേണ്‍സ്; രാജസ്ഥാന്‍ പുറത്തേക്ക്

25 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്.

Update: 2021-10-05 17:20 GMT


ഷാര്‍ജ: ഐപിഎല്ലിലെ നിര്‍ണ്ണായക മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അനായാസം തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. ചെന്നൈയെ ഞെട്ടിച്ച രാജസ്ഥാന്‍ ഒന്ന് പൊരുതാന്‍ പോലും കഴിയാതെ തോല്‍വിയും പുറത്തേക്കുള്ള വഴിയും കണ്ടെത്തി. എട്ട് വിക്കറ്റിന്റെ വന്‍ മാര്‍ജിനിലുള്ള ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. 91 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് മുംബൈ 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം കുതിച്ചു. 25 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്. താരത്തിന്റെ ദുബായ് എഡിഷനിലെ ആദ്യ അര്‍ദ്ധസെഞ്ചുറിയാണ്. രോഹിത്ത് ശര്‍മ്മ 22 ഉം സൂര്യകുമാര്‍ യാദവ് 13 ഉം റണ്‍സ് നേടി.


ജയിക്കുന്ന ടീമിന് പ്ലേ ഓഫ് പ്രതീക്ഷ ഉള്ളതിനാല്‍ തീപ്പാറും മല്‍സരമാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ചാംപ്യന്‍മാര്‍ തനത് പോരാട്ടം പുറത്തേക്കെടുത്തപ്പോള്‍ രാജസ്ഥാന്‍ അനായാസം കീഴടങ്ങുകയായിരുന്നു.


ടോസ് ലഭിച്ച മുംബൈ രാജസ്ഥാനെ ബാറ്റിങനയക്കുകയായിരുന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് മാത്രം എടുക്കാനെ അവര്‍ക്കായുള്ളൂ. ഓസിസ് താരം നഥാന്‍ കൗള്‍ട്ടെര്‍ നെയ്ല്‍, ന്യൂസിലന്റിന്റെ ജെയിംസ് നീഷം എന്നിവരുടെ തീപ്പാറും ബൗളിങാണ് രാജസ്ഥാനെ തകര്‍ത്തത്. നാല് വിക്കറ്റ് നെയ്ല്‍ നേടിയപ്പോള്‍ നീഷം മൂന്നും ബുംറ രണ്ടും വിക്കറ്റുകള്‍ നേടി. എവിന്‍ ലെവിസാണ് (24)രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍.




Tags:    

Similar News