ഐപിഎല്‍; ചെന്നൈ പ്ലേ ഓഫില്‍; ഹൈദരാബാദ് പുറത്ത്

ഗെയ്ക്ക് വാദും (45), ഫഫ് ഡുപ്ലിസ്സിസുമാണ് (41) ചെന്നൈയ്ക്കായി സൂപ്പര്‍ ബാറ്റിങ് കാഴ്ചവച്ചത്.

Update: 2021-09-30 18:02 GMT


ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യടീമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മാറിയ മല്‍സരത്തില്‍ പ്ലേ ഓഫ് കാണാതെ ഈ സീസണില്‍ പുറത്തായ ആദ്യ ടീമെന്ന മാനക്കേടും വാങ്ങി ഹൈദരാബാദ്.ഷാര്‍ജയില്‍ നടന്ന മല്‍സരത്തില്‍ ആറ് വിക്കറ്റിന്റെ ജയവുമായാണ് ധോണിപ്പട പ്ലേ ഓഫ് ഉറപ്പിച്ചത്. അഭിമാനത്തോടെ തുടര്‍മല്‍സരങ്ങള്‍ ജയിച്ച് മടങ്ങാമെന്ന സണ്‍റൈസേഴ്‌സ് മോഹങ്ങളും ഇതോടെ അവസാനിച്ചു. 135 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിച്ച ചെന്നൈ രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. ഗെയ്ക്ക് വാദും (45), ഫഫ് ഡുപ്ലിസ്സിസുമാണ് (41) ചെന്നൈയ്ക്കായി സൂപ്പര്‍ ബാറ്റിങ് കാഴ്ചവച്ചത്. അമ്പാട്ടി റായിഡുവും (17), ധോണിയുമാണ് (14) അവസാന ഓവറുകളില്‍ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.


നേരത്തെ ടോസ് നേടിയ സൂപ്പര്‍ കിങ്‌സ് എസ്ആര്‍എച്ചിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടാനെ വില്ല്യംസണ്‍ന്റെ ടീമിനായുള്ളൂ. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ വൃദ്ധിമാന്‍ സാഹ മാത്രമാണ് (44) ഹൈദരാബാദ് നിരയില്‍ പിടിച്ചുനിന്നത്.




Tags:    

Similar News