ഇഷാന്‍ ഓണ്‍ ഫയര്‍; സീസണിലെ വേഗതയേറിയ അര്‍ദ്ധശതകം

രോഹിത്ത് ശര്‍മ്മയുടെ(18) വിക്കറ്റ് മുംബൈക്ക് നഷ്ടമായി.

Update: 2021-10-08 14:42 GMT


ദുബയ്: വന്‍ മാര്‍ജിനിലുള്ള ജയം മാത്രം ലക്ഷ്യം വച്ച് സണ്‍റൈറസേഴ്‌സ് ഹൈദരാബാദിനെതിരേ ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് വെടിക്കെട്ട് ബാറ്റിങ് തുടങ്ങി. കഴിഞ്ഞ മല്‍സരത്തില്‍ ഫോം വീണ്ടെടുത്ത ഇഷാന്‍ കിഷനാണ് ദൈവത്തിന്റെ പോരാളികള്‍ക്കായി ഇന്ന് ബാറ്റിങ് വെടിക്കെട്ട് നടത്തുന്നത്. ഈ സീസണിലെ വേഗതയേറിയ അര്‍ദ്ധശതകം ഇഷാന്‍ കിഷന്‍ ഇന്ന് തന്റെ പേരിലാക്കി. ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 16 പന്തിലാണ് താരം 50 റണ്‍സ് നേടിയത്. എട്ട് ഫോറും രണ്ട് സിക്‌സുമാണ് ഇഷാന്‍ അടിച്ചിട്ടത്. ഏഴ് ഓവര്‍ പിന്നിട്ടപ്പോള്‍ ഇഷാന്‍ 75 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്നു. 27 പന്തിലാണ് താരം 75 റണ്‍സ് നേടിയത്. രോഹിത്ത് ശര്‍മ്മയുടെ(18) വിക്കറ്റ് മുംബൈക്ക് നഷ്ടമായി. ഹാര്‍ദ്ദിക്ക് പാണ്ഡെയാണ് (3) ഇഷാനൊപ്പം ബാറ്റ് ചെയ്യുന്നത്. 104 റണ്‍സ് ടീം ഇതിനോടകം നേടി.




Tags:    

Similar News