ലഖ്‌നൗവില്‍ ഇഷാന്‍- അയ്യര്‍ വെടിക്കെട്ട്; ഇന്ത്യയ്‌ക്കെതിരേ ലങ്കയ്ക്ക് ലക്ഷ്യം 200 റണ്‍സ്

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് ടീമില്‍ ഇടം നേടിയിരുന്നു.

Update: 2022-02-24 15:25 GMT


ലഖ്‌നൗ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20 മല്‍സരത്തില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. ടോസ് ലഭിച്ച ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ 56 പന്തില്‍ 89 റണ്‍സുമായി തിളങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ 28 പന്തില്‍ 57 റണ്‍സുമായി പുറത്താവാതെ നിന്നു.ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ 32 പന്തില്‍ 44 റണ്‍സ് നേടി.


മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് ടീമില്‍ ഇടം നേടിയിരുന്നു. മറ്റൊരു താരമായ ദീപക് ഹൂഡ ആദ്യമായി ട്വന്റി ടീമില്‍ അരങ്ങേറി.




Tags:    

Similar News