ലഖ്‌നൗവില്‍ ലങ്കാദഹനം 62 റണ്‍സിന്; ആദ്യ ട്വന്റി ഇന്ത്യക്ക് സ്വന്തം
അരങ്ങേറ്റ മല്‍സരം കളിച്ച ദീപക് ഹൂഡ മൂന്ന് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
ലഖ്‌നൗ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20യില്‍ അനായാസ ജയവുമായി ഇന്ത്യ. സന്ദര്‍ശകര്‍ക്കെതിരേ 62 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 200 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച ലങ്കയെ നിശ്ചിത ഓവറില്‍ 137 റണ്‍സിന് ഇന്ത്യ പിടിച്ചുകെട്ടി. ആറ് വിക്കറ്റ് നഷ്ടമായ ലങ്കയ്ക്കായി അസലങ്ക(53) മാത്രമാണ് പിടിച്ച് നിന്നത്. ഭുവനേശ്വര്‍ കുമാര്‍, വെങ്കിടേഷ് അയ്യര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് ആതിഥേയര്‍ക്കായി നേടിയപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. അരങ്ങേറ്റ മല്‍സരം കളിച്ച ദീപക് ഹൂഡ മൂന്ന് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. 24 റണ്‍സാണ് താരം വിട്ട്‌കൊടുത്തത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. ടോസ് ലഭിച്ച ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ 56 പന്തില്‍ 89 റണ്‍സുമായി തിളങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ 28 പന്തില്‍ 57 റണ്‍സുമായി പുറത്താവാതെ നിന്നു.ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ 32 പന്തില്‍ 44 റണ്‍സ് നേടി.