ധര്‍മ്മശാല ട്വന്റി-20; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം; അയ്യര്‍ 74 നോട്ട് ഔട്ട്

ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ (1), ഇഷാന്‍ കിഷന്‍ (16) എന്നിവര്‍ക്ക് ഇന്ന് ഫോം കണ്ടെത്താനായില്ല.

Update: 2022-02-26 17:19 GMT


ധര്‍മ്മശാല: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യിലും വിജയിച്ച് ടീം ഇന്ത്യ.ധര്‍മ്മശാലയില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ ഏഴ് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. 44 പന്തില്‍ 74 റണ്‍സ് നേടി പുറത്താവാതെ നിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മലയാളി താരം സഞ്ജു സാംസണും (25 പന്തില്‍ 39), രവീന്ദ്ര ജഡേജയും (18 പന്തില്‍ 45) അയ്യര്‍ക്ക് മികച്ച പിന്തുണ നല്‍കി.184 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. 17.1 ഓവറില്‍ ഇന്ത്യ ജയം കണ്ടു. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ (1), ഇഷാന്‍ കിഷന്‍ (16) എന്നിവര്‍ക്ക് ഇന്ന് ഫോം കണ്ടെത്താനായില്ല.


നേരത്തെ ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു.20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 183 റണ്‍സ് നേടിയത്. ലങ്കയ്ക്കായി നിസന്‍ങ്ക 75 ഉം ഷനക 47*ഉം റണ്‍സ് നേടി.രണ്ട് മല്‍സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ്. അവസാന ട്വന്റി മല്‍സരം നാളെ ധര്‍മ്മശാലയില്‍ തന്നെ നടക്കും.






Tags:    

Similar News