രാഹുലിനും റാഷിദ് ഖാനും ഐപിഎല്‍ വിലക്ക് വന്നേക്കും
തുടര്‍ന്ന് പഞ്ചാബും ഹൈദരാബാദും ഇന്ന് രാഹുലിനെയും റാഷിദിനെയും റിലീസ് ചെയ്തിരുന്നു.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് മുന്‍ പഞ്ചാബ് കിങ്‌സ് ഇലവന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, മുന്‍ സണ്‍റൈസേഴ്‌സ് താരം റാഷിദ് ഖാന്‍ എന്നിവര്‍ക്ക് വിലക്ക് വന്നേക്കും. ഇരുവരും പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗവുമായി ബന്ധപ്പെട്ടതായി ബിസിസിഐക്ക് സൂചന ലഭിച്ചിട്ടുണ്ട്.ഇരുവരെയും ടീമിലെത്തിക്കാന്‍ പുതിയ ഫ്രാഞ്ചൈസി സ്വാധീനം ചെലുത്തുന്നതായി പഞ്ചാബും ഹൈദരാബാദും ബിസിസിഐക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുകയാണ്. രാഹുലിന് 20 കോടിയും റാഷിദ് ഖാന് 16 കോടിയുമാണ് പുതിയ ക്ലബ്ബ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇരു താരങ്ങളും പഴയ ക്ലബ്ബില്‍ തുടരുന്നില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് പഞ്ചാബും ഹൈദരാബാദും ഇന്ന് രാഹുലിനെയും റാഷിദിനെയും റിലീസ് ചെയ്തിരുന്നു. ഇരുവര്‍ക്കും വിലക്ക് ലഭിക്കുകയാണെങ്കില്‍ ഒരു സീസണ്‍ നഷ്ടമാവും. മുമ്പ് സമാന രീതിയില്‍ മറ്റ് ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ടതിന് രവീന്ദ്ര ജഡേജ ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്നു.