ഐപിഎല്‍ പൂരം ഇന്ന് മുതല്‍; അഹമ്മദാബാദില്‍ മഴ കളി മുടക്കുമോ?

കിരീട പോരാട്ടം മെയ്യ് 28ന് നടക്കും.

Update: 2023-03-31 06:42 GMT



അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് ഇന്ന് തുടക്കം. ആദ്യ മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംങ്‌സിനെ നേരിടും.രാത്രി 7.30ന് അഹമ്മദാബിലാണ് മല്‍സരം. ഗുജറാത്തിനെ ഹാര്‍ദ്ദിക്ക് പാണ്ഡെ തന്നെയാണ് നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ നടത്തിയ അപരാജിത കുതിപ്പ് തുടരാന്‍ തന്നെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. ചെന്നൈ ക്യാപ്റ്റന്‍ ധോണി ഇന്ന് കളിച്ചേക്കില്ല. താരത്തിന് ഇടത് കാലിന് പരിക്കേറ്റിട്ടുണ്ട്.


നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരങ്ങള്‍ ഹോം-ആന്‍ഡ് എവേ രീതിയിലേക്ക് തിരിച്ചുവരുന്നതാണ് ഏറ്റവും വലിയ സവിശേഷത. പത്ത് ടീമുകള്‍ 12 വേദികളിലായി 74 മത്സരങ്ങളില്‍ ഏറ്റുമുട്ടും. കിരീട പോരാട്ടം മെയ്യ് 28ന് നടക്കും. ടോസിന് ശേഷം ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്ട് പ്ലെയറും വൈഡും നോബോളും ഡിആര്‍എസ് പരിധിയില്‍ വരുന്നതുമാണ് ഇത്തവണത്തെ പ്രത്യേകത. കളിയുടെ ഗതിക്കനുസരിച്ച് ഒരു കളിക്കാരനെ മാറ്റി ഇറക്കുന്നതാണ് ഇംപാക്ട് പ്ലെയര്‍ നിയമം. ഇന്നലെ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെ ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തെയും മഴ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. മഴയെ തുടര്‍ന്ന് ഇരുടീമിന്റെയും പരിശീലന സെഷന്‍ ഇന്നലെ ഒഴിവാക്കിയിരുന്നു.

സാധ്യതാ ടീം

ഗുജറാത്ത്: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വൃദ്ധിമാന്‍ സാഹ, റഷീദ്ഖാന്‍, രാഹുല്‍ ടെവാട്ടിയ, ശുഭ്മാന്‍ ഗില്‍, കെയ്ന്‍ വില്യംസണ്‍, മാത്യു വെയ്ഡ്, മുഹമ്മദ് ഷമി, ശിവം മാവി, അല്‍സാരി ജോസഫ്, ആര്‍ സായ്കിഷോര്‍.

ചെന്നൈ: മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക്ക്വാദ്, ബെന്‍ സ്റ്റോക്‌സ്, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍, അമ്പാട്ടി റായിഡു, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, പ്രശാന്ത് സോളങ്കി, സിമര്‍ജിത് സിങ്.






Tags:    

Similar News