ഐപിഎല്‍; ഡല്‍ഹി ക്യാപിറ്റല്‍സിന് 39 റണ്‍സ് ജയം

ഡല്‍ഹി ഉയര്‍ത്തിയ 155 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് 18.5 ഓവറില്‍ 116 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഡല്‍ഹിയുടെ ശക്തമായ ബൗളിങ് നിരയാണ് അവര്‍ക്ക് ജയമൊരുക്കിയത്.

Update: 2019-04-14 18:43 GMT

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 39 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 155 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് 18.5 ഓവറില്‍ 116 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഡല്‍ഹിയുടെ ശക്തമായ ബൗളിങ് നിരയാണ് അവര്‍ക്ക് ജയമൊരുക്കിയത്.

ഡല്‍ഹിക്ക് വേണ്ടി കഗിസോ റബാദ നാലും ക്രിസ് മോറിസ്, കീമോ പൗള്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും നേടി. ഡേവിഡ് വാര്‍ണറും(51), ജോണി ബെയര്‍സ്‌റ്റോ(41)യും ചേര്‍ന്ന് മികച്ച ഓപ്പണിങ് കൂട്ട്‌കെട്ട് പടുത്തുയര്‍ത്തിയെങ്കിലും പിന്നീട് വന്നവര്‍ നിരാശയപ്പെടുത്തിയത് ഹൈദരാബാദിന് തിരിച്ചടിയായി. നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കോളിങ് മുന്റോ(40), ശ്രേയസ് അയ്യര്‍ (45), റിഷബ് പന്ത്(23)എന്നിവരുടെ ബാറ്റിങാണ് ഡല്‍ഹിയെ 155 സ്‌കോറില്‍ എത്തിച്ചത്. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 155 റണ്‍സെടുത്തത്. ഖലീല്‍ അഹമ്മദ് സണ്‍റൈസേഴ്‌സിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു. സ്‌കോര്‍ . കൊല്‍ക്കത്ത: 161/8. ചെന്നൈ : 162/5

Tags:    

Similar News