ഐ പി എല്‍; മുംബൈക്ക് ജയിക്കാന്‍ 157 റണ്‍സ്

നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

Update: 2020-11-10 17:03 GMT



ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാമതും കിരീടം നേടാന്‍ മുംബൈക്ക് ലക്ഷ്യം 157 റണ്‍സ്. ടോസ് നേടിയ ഡല്‍ഹി ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. കൂറ്റന്‍ റണ്‍സ് പ്രതീക്ഷയുമായിറങ്ങിയ ഡല്‍ഹിക്ക് പിഴയ്ക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ശ്രേയസ് അയ്യരും (65*), ഋഷഭ് പന്തും (56) ഫോമിലേക്കുയര്‍ന്നെങ്കിലും വമ്പന്‍ സ്‌കോര്‍ നേടാമെന്ന ഡല്‍ഹിയുടെ മോഹങ്ങള്‍ക്ക് മുംബൈ ബൗളര്‍മാര്‍ തടസ്സമാവുകയായിരുന്നു. ഏറെ പ്രതീക്ഷയര്‍പ്പിച്ച സ്റ്റോണിസ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. മറ്റൊരു പ്രതീക്ഷയായ ധവാന്‍ 15 റണ്‍സെടുത്ത് പുറത്തായി.രഹാനെയും (2) പെട്ടെന്ന് പുറത്തായി. അയ്യരുടെ ഇന്നിങ്‌സ് 50 പന്തില്‍ നിന്നും ഋഷഭ് പന്തിന്റെതേ് 38 പന്തില്‍ നിന്നുമാണ്. ഹെറ്റ്‌മെയര്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. ട്രെന്റ് ബോള്‍ട്ടും കൗള്‍ട്ടര്‍ നൈലുമാണ് ഡല്‍ഹി ഇന്നിങ്‌സിനെ പിടിച്ചുകെട്ടിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ 12 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് നേടിയിട്ടുണ്ട്.




Tags:    

Similar News