റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ്; ഇര്‍ഫാന്‍ പഠാനും കൊവിഡ്
താരം വീട്ടില്‍ നിരീക്ഷണത്തിലാണ്.
റായ്പൂര്‍: റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ടൂര്‍ണ്ണമെന്റില്‍ കളിച്ച ഇന്ത്യാ ലെജന്‍ഡസിലെ നാലാമത്തെ താരത്തിനും കൊവിഡ്. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. താരം വീട്ടില്‍ നിരീക്ഷണത്തിലാണ്. നേരത്തെ ഇന്ത്യന്‍ ലെജന്‍സിനായി കളിച്ച ബദ്രിനാഥ്, യൂസുഫ് പഠാന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.