ക്രുനാലോ ഹാര്‍ദ്ദിക്കോ? പാണ്ഡെ സഹോദരന്‍മാരില്‍ വരുമാനം കൂടുതല്‍ ആര്‍ക്ക്?

ഹാര്‍ദ്ദിക്കിന്റെ നിലവിലെ വാര്‍ഷിക വരുമാനം 67കോടിയാണ്.

Update: 2022-04-03 16:32 GMT


മുംബൈ: ഹാര്‍ദ്ദിക് പാണ്ഡെ-ക്രുനാല്‍ പാണ്ഡെ സഹോദരന്‍മാര്‍ ഒരു വര്‍ഷം മുമ്പ് വരെ ഇന്ത്യന്‍ ടീമിലെ ശ്രദ്ധേയ താരങ്ങളായിരുന്നു. എന്നാല്‍ ഫോം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇരുതാരങ്ങളുടെയും സ്ഥാനം ടീമില്‍ നിന്ന് പുറത്തായിരുന്നു. കഴിഞ്ഞ സീസണ്‍ വരെ ഇരുവരും മുംബൈ ഇന്ത്യന്‍സിന്റെ സജീവ താരങ്ങളായിരുന്നു. എന്നാല്‍ ഫോമില്ലായ്മയെ തുടര്‍ന്ന് ഇരുവരെയും മുംബൈ കഴിഞ്ഞ തവണ റിലീസ് ചെയ്തു.

എന്നാല്‍ പുതിയ ഫ്രാഞ്ചൈസികളായ ആയ ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദ്ദിക്കിനെയും ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് ക്രുനാലിനെയും സ്വന്തമാക്കി. ഇതോടെ താരങ്ങളുടെ വരുമാനം കുത്തനെ വര്‍ദ്ധിച്ചു.

ഹാര്‍ദ്ദിക്കിന്റെ നിലവിലെ വാര്‍ഷിക വരുമാനം 67കോടിയാണ്. താരത്തിന് ഗുജറാത്തില്‍ രണ്ട് കോടിയുടെ വീടും മെഴ്‌സിഡെസ് ബെന്‍സും ബിഎംഡബ്ല്യു കാറും സ്വന്തമായിട്ടുണ്ട്.

ക്രുനാലിന്റെ വാര്‍ഷിക വരുമാനം 53 കോടിയാണ്. അഹ്മദാബാദില്‍ ക്രുനാലിന് ഒരു വീടും ഓഡി, ബിഎംഡബ്ല്യു, മെഴ്‌സിഡസ് എസ് യൂ വി എന്നീ കാറുകളും സ്വന്തമായുണ്ട്.


Tags:    

Similar News