ഡല്‍ഹി: 2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റന്‍ താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ക്ക് പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു. ദേശീയ കായികമന്ത്രാലയമാണു പുരസ്‌കാരം പ്രഖ്യാപിച്ചത്.ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമി, ലോങ് ജംപ് താരം എം. ശ്രീശങ്കര്‍ എന്നിവരുള്‍പ്പെടെ 26 പേര്‍ അര്‍ജുന അവാര്‍ഡ് നേടി. കബഡി പരിശീലകന്‍ ഇ. ഭാസ്‌കരനു ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണു പുരസ്‌കാരം. 2024 ജനുവരി ഒന്‍പതിനു രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
2023 ലെ അര്‍ജുന ജേതാക്കള്‍
ഓജസ് പ്രവീണ്‍ (ആര്‍ച്ചറി), അതിദി ഗോപിചന്ദ് സ്വാമി (ആര്‍ച്ചറി),എം. ശ്രീശങ്കര്‍ (അത്‌ലറ്റിക്‌സ്),പാരുള്‍ ചൗധരി (അത്‌ലറ്റിക്‌സ്),മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്‌സിങ്),ആര്‍. വൈശാലി (ചെസ്),മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗര്‍വല്ല (അശ്വാഭ്യാസം), ദിവ്യാകൃതി സിങ് (അശ്വാഭ്യാസം), ദിക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ ബഹദൂര്‍ പതക് (ഹോക്കി), പുഖ്രംബം സുശീല ചാനു (ഹോക്കി), പവന്‍ കുമാര്‍ (കബഡി), ഋതു നേഗി (കബഡി), നസ്രീന്‍ (ഖോ ഖോ), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്), ഈഷ സിങ് (ഷൂട്ടിങ്), ഹരീന്ദര്‍ പാല്‍ സിങ് സന്ധു (സ്‌ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിള്‍ ടെന്നിസ്), സുനില്‍ കുമാര്‍ (ഗുസ്തി), ആന്റിം (ഗുസ്തി), നവോറം റോഷിബിന ദേവി (വുഷു), ശീതള്‍ ദേവി (പാര ആര്‍ച്ചറി), ഇല്ലുരി അജയ് കുമാര്‍ റെഡ്ഡി (ബ്ലൈന്‍ഡ് ക്രിക്കറ്റ്), പ്രാചി യാദവ് (പാര കനൂയിങ്).