അഹ്മദാബാദില്‍ കൊവിഡ് രൂക്ഷം; ട്വന്റി മല്‍സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍

മല്‍സരങ്ങള്‍ക്കായി ടിക്കറ്റ് ബുക്കിങ് നടത്തിയവര്‍ക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്നും അസോസിയേഷന്‍ അറിയിച്ചു.

Update: 2021-03-15 18:06 GMT



അഹ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അഹ്മദാബാദില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി പരമ്പരയിലെ ശേഷിക്കുന്ന മല്‍സരത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ ഉദ്ധരിച്ച് ബിസിസിഐയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മല്‍സരങ്ങള്‍ക്കായി ടിക്കറ്റ് ബുക്കിങ് നടത്തിയവര്‍ക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്നും അസോസിയേഷന്‍ അറിയിച്ചു. നേരത്തെ മല്‍സരങ്ങള്‍ക്കായി 20ശതമാനം കാണികളെ അനുവദിച്ചിരുന്നു.







Tags:    

Similar News