ബോക്‌സിങ് ഡേ ടെസ്റ്റ: വാള്‍ വീശി മായങ്ക് അഗര്‍വാള്‍
ഓസീസിനെതിരെ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ കന്നിക്കാരന്റെ പതര്‍ച്ചയില്ലാതെ ബാറ്റു വീശിയ മായങ്ക് അഗര്‍വാള്‍ ഓപണിങില്‍ ഇന്ത്യ തുടര്‍ന്നുവന്ന പോരായ്മ നികത്തിയപ്പോള്‍ കോഹ്്‌ലിപ്പടക്ക് ആശ്വാസം.
മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം ഗംഭീരമാക്കി യുവതാരം മായങ്ക് അഗര്‍വാള്‍. ഫോം നിലനിര്‍ത്തി ചേതേശ്വര്‍ പൂജാര. പൊരുതാനുറച്ച് നായകന്‍. ഓസീസിനെതിരെ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ കന്നിക്കാരന്റെ പതര്‍ച്ചയില്ലാതെ ബാറ്റു വീശിയ മായങ്ക് അഗര്‍വാള്‍ ഓപണിങില്‍ ഇന്ത്യ തുടര്‍ന്നുവന്ന പോരായ്മ നികത്തിയപ്പോള്‍ കോഹ്്‌ലിപ്പടക്ക് ആശ്വാസം. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു.
മെല്‍ബണില്‍ സെഞ്ച്വറിയടിക്കുമെന്ന അമിത ാത്മവിശ്വാസവുമായിറങ്ങിയ ഹനുമ വിഹാരിയെ കുമ്മിന്‍സ് ഫിഞ്ചിന്റെ കൈയിലെത്തിച്ചപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രം. മറുഭാഗത്ത് മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ശിക്ഷിച്ചു മുന്നേറിയ മായങ്ക് അഗര്‍വാളിനൊപ്പം പൂജാര കൂടി ചേര്‍ന്നതോടെ റണ്‍റേറ്റ് ഉയര്‍ന്നുതുടങ്ങി. കുമ്മിന്‍സിനു വിക്കറ്റ് നല്‍കി ്അഗര്‍വാള്‍ (76) പിന്‍വാങ്ങിയെങ്കിലും കൂട്ടിനെത്തിയ കോഹ്്‌ലി മികച്ച ക്രിക്കറ്റാണ് കാഴ്ചവച്ചത്. സ്റ്റംപെടുക്കുമ്പോള്‍ കോഹ്്‌ലിക്കൊപ്പം (47*) അപരാജിതനായി പൂജാരയുമുണ്ട് (68). ഇരുവരും മൂന്നാം വിക്കറ്റില്‍ 92 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
107 പന്തില്‍ ആറു ബൗണ്ടറിയടക്കമാണ് കോഹ്്‌ലി 47 റണ്‍സ് നേടിയത്. പൂജാര രാഹുല്‍ ദ്രാവിഡിനെ ഓര്‍മിപ്പിക്കുന്ന മതില്‍കെട്ടാന്‍ 200 പന്തുകള്‍ നേരിട്ടു. 161 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സറുമടങ്ങിയതാണ് മായങ്ക് അഗര്‍വാളിന്റെ ഇന്നിങ്‌സ്. ഇന്ത്യയുടെ രണ്ടു വിക്കറ്റും വീഴ്ത്തിയ പാറ്റ് കമ്മിന്‍സ് 40 റണ്‍സേ വഴങ്ങിയുള്ളൂ. രണ്ടാം ടെസ്റ്റിലെ ഓസീസ് ഹീറോ നഥാന്‍ ലിയോണാണ് കൂടുതല്‍ റണ്‍സ് വഴങ്ങിയത്.