ഐപിഎല്‍; മുംബൈയെ 150ല്‍ ഒതുക്കി ഹൈദരാബാദ്
നിശ്ചിത ഓവറില്‍ മുംബൈയ്ക്ക് അഞ്ച് വിക്കറ്റാണ് നഷ്ടമായത്.
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചാംപ്യന്‍മാരെ 150 റണ്‍സില്‍ ഒതുക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിച്ചിറങ്ങിയ മുംബൈയെ ഹൈദരാബാദ് ബൗളിങ് നിര 150 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ മുംബൈയ്ക്ക് അഞ്ച് വിക്കറ്റാണ് നഷ്ടമായത്. ഡി കോക്ക് (40), രോഹിത്ത് ശര്‍മ്മ (32), പൊള്ളാര്‍ഡ് (35) എന്നിവരാണ് മുംബൈ നിരയില്‍ തിളങ്ങിയത്. മുജീബ് റഹ്മാന്‍, വിജയ് ശങ്കര്‍ എന്നിവര്‍ സണ്‍റൈസേഴ്‌സിനായി രണ്ട് വീതം വിക്കറ്റുകള്‍ നേടി.