ഐപിഎല്‍ 2021; മുംബൈ ഇന്ത്യന്‍സ് ചെന്നൈലെത്തി
രോഹിത്ത് ശര്‍മ്മയാണ് താരങ്ങള്‍ ചെന്നൈയിലെത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ചെന്നൈ: ഏപ്രില്‍ ഒമ്പതിനാരംഭിക്കുന്ന ഐപിഎല്‍ 14ാം എഡിഷന്റെ ഉദ്ഘാടനമല്സരത്തിനായി മുംബൈ ഇന്ത്യന്‍സ് ചെന്നൈയിലെത്തി.നമസ്തേ ചെന്നൈ മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ ഇവിടെയാണ് എന്ന കുറിപ്പോടെ രോഹിത്ത് ശര്‍മ്മയാണ് താരങ്ങള്‍ ചെന്നൈയിലെത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രോഹിത്ത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡെ, ക്രുനാല്‍ പാണ്ഡെ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, കിറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ഇവിടെയെത്തിയത്. മുംബൈയുടെ ആദ്യ മല്‍സരം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളുരുവിനെതിരേയാണ്.