രഞ്ജി ട്രോഫിയില്ല; വിജയ് ഹസാരെ ട്രോഫി നടത്താന്‍ തീരുമാനം
രഞ്ജി ട്രോഫി ആരംഭിച്ചാല്‍ ഏപ്രില്‍ മാസത്തിന് മുമ്പ് ടൂര്‍ണ്ണമെന്റ് അവസാനിപ്പിക്കാന്‍ കഴിയില്ല.
മുംബൈ: ഈ വര്‍ഷം രഞ്ജി ട്രോഫി നടത്തേണ്ടെന്ന് ബിസിസിഐ തീരുമാനം. പകരം 2020-21 സീസണില്‍ വിജയ് ഹസാരെ ട്രോഫി നടത്താനാണ് ബിസിസിഐയുടെ തീരുമാനം. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് ശേഷം ഏത് ടൂര്‍ണ്ണമെന്റ് നടത്തണമെന്ന ആശങ്കയിലായിരുന്നു ബിസിസിഐ. രഞ്ജി ട്രോഫി ആരംഭിച്ചാല്‍ ഏപ്രില്‍ മാസത്തിന് മുമ്പ് ടൂര്‍ണ്ണമെന്റ് അവസാനിപ്പിക്കാന്‍ കഴിയില്ല. അവസാനിച്ചാലും താരങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കില്ല. ഏപ്രിലില്‍ ഐപിഎല്‍ ആരംഭിക്കുന്നതിനാലാണ് രഞ്ജി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും നടത്താതെ ഒരു ടൂര്‍ണ്ണമെന്റ് നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്. 1934-35 സീസണില്‍ ആരംഭിച്ച രഞ്ജി ട്രോഫി ഇതുവരെ ഒരു സീസണിലും ഒഴിവാക്കിയിരുന്നില്ല. കൊറോണയെ തുടര്‍ന്ന് നിരവധി ടൂര്‍ണ്ണമെന്റുകള്‍ മാറ്റിവയ്ക്കുകയും മറ്റ് ടൂര്‍ണ്ണമെന്റുകള്‍ പിന്നീട് നടത്തപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ബിസിസിഐയുടെ ഷെഡ്യുളുകള്‍ കടുത്തതായി. എന്നാല്‍ പുരുഷ-വനിതാ സീനിയര്‍, അണ്ടര്‍് 19 ഏകദിനങ്ങള്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്.