ഐപിഎല്‍; മുംബൈ ഇന്ത്യന്‍സിനെ പിടിച്ചുകെട്ടി(131 )പഞ്ചാബ് കിങ്സ്
63 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയാണ് മുംബൈക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്.
ചെന്നൈ: ഐപിഎല്ലില്‍ ചാംപ്യന്മാരെ 131 റണ്‍സിന് പിടിച്ചുകെട്ടി പഞ്ചാബ് കിങ്സ്. കരുത്തരായ മുംബൈയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയാണ് പഞ്ചാബ് ശക്തി തെളിയിച്ചത്. 63 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയാണ് മുംബൈക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. സൂര്യകുമാര്‍ യാദവ് 33 റണ്‍സെടുത്തു. പൊള്ളാര്‍ഡ് (16) ഒഴികെയുള്ള താരങ്ങള്‍ക്ക് രണ്ടക്കം കടക്കാന്‍ കഴിഞ്ഞിട്ടില്ല. പഞ്ചാബിനായി മുഹമ്മദ് ഷമി, രവി ബിഷ്ണോയി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു.