ഐപിഎല്‍; ഗാരി ക്രിസ്റ്റ്യനെയും ആശിഷ് നെഹറയെയും നോട്ട്മിട്ട് അഹ്മദാബാദ്
നിലവില്‍ ഒരു ടീമിനെയും പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.
മുംബൈ: 2022 ഐപിഎല്ലിലേക്ക് പുതുതായി എത്തുന്ന അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ കോച്ചായി മുന്‍ ഇന്ത്യന്‍ കോച്ച് ഗാരി ക്രിസ്റ്റിയന്‍, മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ എന്നിവര്‍ എത്തിയേക്കും. 2011ല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നേടികൊടുത്ത ഗാരി ക്രിസ്റ്റ്യനുമായി സിവിസി ക്യാപിറ്റല്‍(അഹ്മദാബാദ്) ചര്‍ച്ച തുടരുകയാണ്. ഗാരി ടീമിന്റെ ഓഫറിന് സമ്മതം മൂളുമെന്നാണ് റിപ്പോര്‍ട്ട്. ബൗളിങ് കോച്ചായി നെഹ്റ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനിടെ മുന്‍ ഇന്ത്യന്‍ കോച്ച് രവിശാസ്ത്രി അഹ്മദാബാദിന്റെ ഓഫര്‍ നിരസിച്ചു. നിലവില്‍ ഒരു ടീമിനെയും പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.