പൂരന്‍ മാജിക്ക്; ഹോം ഗ്രൗണ്ടില്‍ തല താഴ്ത്തി ആര്‍സിബി; അവസാന പന്തില്‍ എല്‍എസ്ജി

ആയുഷ് ബഡോനി 30 റണ്‍സെടുത്തും ടീമിന് മുതല്‍ക്കൂട്ടായി.

Update: 2023-04-10 18:58 GMT

ബെംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആവേശോജ്വലമായ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജെയ്ന്‍സ്. അവസാന പന്തിലാണ് ലഖ്‌നൗവിന്റെ ഒരു വിക്കറ്റ് ജയം. കൊടുംങ്കാറ്റ് ബാറ്റിങ് കാഴ്ച വച്ച നിക്കോളസ് പൂരനാണ് ലഖ്‌നൗവിന് സൂപ്പര്‍ ജയമൊരുക്കിയത്. 213 എന്ന കൂറ്റന്‍ ലക്ഷ്യം മുന്നില്‍ വച്ചിട്ടും ആര്‍സിബി ബൗളര്‍മാര്‍ക്ക് ടീമിനെ രക്ഷിക്കാനായില്ല. ഐപിഎല്ലില്‍ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ദ്ധസെഞ്ചുറിയുമായി ബാറ്റേന്തിയ പൂരന്‍ 62 റണ്‍സാണ് നേടിയത്. 15 പന്തില്‍ താരം അര്‍ദ്ധസെഞ്ചുറി നേടി. 19 പന്തില്‍ 62 റണ്‍സുമായാണ് പൂരന്‍ കളം വിട്ടത്. ഈ സീസണിലെ വേഗതയേറിയ അര്‍ദ്ധസെഞ്ചുറിയും പൂരന്റെ പേരിലായി. സ്റ്റോണിസ് 30 പന്തില്‍ 65 റണ്‍സ് നേടി. ആയുഷ് ബഡോനി 30 റണ്‍സെടുത്തും ടീമിന് മുതല്‍ക്കൂട്ടായി. ബിഷ്‌ണോയിയും ആവേശ് ഖാനും ചേര്‍ന്ന് അവസാന പന്തില്‍ ടീമിന് ജയമൊരുക്കുകയായിരുന്നു.


 ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയ്ക്കായി കോഹ്ലി (61), ഫഫ് ഡു പ്ലിസ്സിസ്സ് (79), മാക്‌സ് വെല്‍(59) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി. മൂവരും വെടിക്കെട്ട് ബാറ്റിങ് തന്നെയായിരുന്നു പുറത്തെടുത്തത്.




Tags:    

Similar News