ഋഷഭ് പന്ത് ഇന്ത്യന്‍ ക്യാപില്‍ തിരിച്ചെത്തി
ഓഗസ്റ്റ് നാലിനാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ്.
ഡുര്‍ഹാം: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസുലേഷനിലായിരുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് രോഗമുക്തനായി. താരം കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപില്‍ പങ്കെടുത്തു. പന്തിനെ സ്വാഗതം ചെയ്ത് ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു.സന്നാഹമല്‍സരത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പറായത്. പന്ത് തിരിച്ചെത്തിയതോടെ ആദ്യ ടെസ്റ്റില്‍ നിന്ന് രാഹുല്‍ പുറത്തായേക്കും. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി പരിക്കേറ്റ ശുഭ്മാന്‍ ഗില്ലും ടീമിനൊപ്പം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.ഓഗസ്റ്റ് നാലിനാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ്.