രോഹിത്തും ബുംറയും സൂര്യകുമാറും മുംബൈ സ്‌ക്വാഡില്‍ എത്തി
ഇവര്‍ ദുബായില്‍ ആറ് ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിക്കും.
അബുദാബി: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അബുദാബിയിലുള്ള ടീമിനൊപ്പം ചേര്‍ന്നു. ഇന്ന് മാഞ്ചസ്റ്ററില്‍ നിന്നാണ് താരങ്ങള്‍ അബുദാബിയിലെത്തിയത്. ഈ മാസം 19നാണ് ഐപിഎല്‍ അരങ്ങേറുന്നത്. അതിനിടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കോഹ്‌ലി, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ന് ദുബായിലേക്ക് കയറും. നാളെ ടീമിനൊപ്പം ചേരും. ശേഷിക്കുന്ന ഇന്ത്യന്‍-ഇംഗ്ലണ്ട് താരങ്ങള്‍ പ്രത്യേക ഫ്‌ളൈറ്റില്‍ നാളെയോടെ ദുബായിലെത്തും. ഇവര്‍ ദുബായില്‍ ആറ് ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിക്കും.