ട്വന്റിയില്‍ ഇന്ത്യയെ നയിക്കാന്‍ ഹിറ്റ്മാന്‍ റെഡി
ഇതില്‍ 15ലും വിജയിക്കാന്‍ ക്യാപ്റ്റനായിട്ടുണ്ട്.
മുംബൈ: ട്വന്റി-20 ലോകകപ്പോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലി ഒഴിയുന്നതോടെ ആ പദവിയിലേക്ക് എത്തുന്നത് രോഹിത് ശര്‍മ്മയാണ്. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ ഹിറ്റ്മാന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്ക് കൂടുതല്‍ ഒന്നും ആലോചിക്കേണ്ട. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയുള്ള താരത്തിന്റെ ക്യാപ്റ്റന്‍സി ഏറെ റെക്കോഡുള്ളതാണ്. അഞ്ച് കിരീടങ്ങളാണ് രോഹിത്ത് മുംബൈക്കായി നേടിയിട്ടുള്ളത്. ഈ ഒരു പരിചയം രോഹിത്തിന് മുതല്‍ക്കൂട്ടാവുമ്പോള്‍ ട്വന്റിയിലെ താരരാജക്കന്‍മാരാവാന്‍ പുതിയ സീസണില്‍ ഇന്ത്യക്ക് കഴിഞ്ഞേക്കും. നിലവില്‍ ഇന്ത്യയെ 19 ട്വന്റി-20 മല്‍സരങ്ങളില്‍ രോഹിത്ത് നയിച്ചിട്ടുണ്ട്. ഇതില്‍ 15ലും വിജയിക്കാന്‍ ക്യാപ്റ്റനായിട്ടുണ്ട്. അതിനിടെ ട്വന്റി ടീമിലെ സ്ഥിരം താരങ്ങളെയും തല്‍സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
അതിനിടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ എന്നിവരുടെ പേരുകളാണ് മുന്നിലുണ്ടാവുക.