ദുലീപ് ട്രോഫിയില്‍ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; ഇന്ത്യ ഡിയ്ക്ക് തകര്‍ച്ച

Update: 2024-09-13 07:12 GMT

ബെംഗളൂരു: കിട്ടിയ അവസരം മുതലാക്കാതെ വീണ്ടും സഞ്ജു സാംസണ്‍. ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് താരം. ഇന്ത്യ ഡി ടീമില്‍ അവസരം ലഭിച്ച സഞ്ജു അഞ്ച് റണ്‍സ് എടുത്ത് കൂടാരം കയറി. ആറ് പന്ത് നേരിട്ട സഞ്ജു ഒരു ബൗണ്ടറി എടുക്കുക മാത്രമാണ് ചെയ്തത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഉള്‍പ്പടെയുള്ള മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയതോടെ ഇന്ത്യ ഡി 26 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് നേടിയിട്ടുണ്ട്.

67 പന്തില്‍ ആറു ഫോര്‍ സഹിതം 40 റണ്‍സുമായി ക്രീസിലുള്ള ദേവ്ദത്ത് പടിക്കലിലാണ് ടീമിന്റെ പ്രതീക്ഷ. 22 റണ്‍സുമായി ഭുയിയാണ് ദേവ്ദത്തിന്റെ കൂട്ട്. ബാറ്റിങ് തകര്‍ച്ചയ്ക്കിടെ അഞ്ചാമനായി എത്തിയ സഞ്ജു ഫോറടിച്ച് തുടക്കമിട്ടെങ്കിലും, ആറു പന്തു മാത്രം നീണ്ട ഇന്നിങ്സിനൊടുവില്‍ ആക്വിബ് ഖാന് വിക്കറ്റ് സമ്മാനിച്ചാണ് പുറത്തായത്. ഏഴ് പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യര്‍ റണ്‍സ് ഒന്നും എടുക്കാതെ മടങ്ങി.

ഇന്ത്യ എയ്ക്കായി ഖലീല്‍ അഹമ്മദ്, ആക്വിബ് ഖാന്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.നേരത്തേ, ഇന്ത്യ എ ഒന്നാം ഇന്നിങ്സില്‍ 84.3 ഓവറില്‍ 290 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ ഷംസ് മുളാനിയാണ് ടോപ് സ്‌കോറര്‍. മുളാനി 187 പന്തില്‍ 89 റണ്‍സെടുത്ത് പുറത്തായി. തനുഷ് കൊട്ടിയന്‍ 53 റണ്‍സ് എടുത്തു.റിയാന്‍ പരാഗ് (37), തിലക് വര്‍മ (10), ശാശ്വത് റാവത്ത് (15), കുമാര്‍ കുശാഗ്ര (28) എന്നിങ്ങനെയാണ് മറ്റു പ്രധാന താരങ്ങളുടെ പ്രകടനം. ഖലീല്‍ അഹമ്മദ് 15 പന്തില്‍ മൂന്നു ഫോര്‍ സഹിതം 16 റണ്‍സുമായി പുറത്താകാതെ നിന്നു.




Tags:    

Similar News