ചെന്നൈയ്ക്ക് വന്‍ തിരിച്ചടി; ഒരു താരത്തിനും കൂടി കൊവിഡ്; റെയ്ന പിന്‍മാറി
സ്പ്പോര്‍ട്ടിങ് സ്റ്റാഫുകളടക്കം 14 പേര്‍ക്കാണ് സിഎസ്‌കെയില്‍ രോഗം സ്ഥിരീകരിച്ചത്.
ദുബയ്: ചെന്നൈ സൂപ്പര്‍ കിങ്സിന് വന്‍ തിരിച്ചടിയായി കൊവിഡ്. കഴിഞ്ഞ ദിവസം ദീപക് ചാഹറിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് യുവ ബാറ്റ്സ്മാന്‍ റുതുരാജ് ഗെയ്ക്വാദിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്പ്പോര്‍ട്ടിങ് സ്റ്റാഫുകളടക്കം 14 പേര്‍ക്കാണ് സിഎസ്‌കെയില്‍ രോഗം സ്ഥിരീകരിച്ചത്.
ഐപിഎല്ലിന് തന്നെ ഭീഷണിയായിരിക്കുകയാണ് ചെന്നൈയുടെ കൂട്ട കൊവിഡ് ബാധ. കൂടാതെ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്ന ചാംപ്യന്‍ഷിപ്പില്‍ നിന്നും പിന്‍മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് റെയ്ന പിന്‍മാറിയത്. ഗെയ്ക്ക് വാദിന് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിന് തൊട്ടുമുന്നെയാണ് റെയ്നയുടെ പിന്‍മാറ്റം. വരും ദിവസങ്ങളില്‍ സിഎസ്‌കെ ടീമിലെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചേക്കും. ഇക്കാരണത്താലാണ് റെയ്ന പിന്‍മാറുന്നതെന്നാണ് സോഷ്യല്‍ മീഡിയകളിലെ വിശദീകരണം. ഓള്‍ റൗണ്ടറായ റെയ്നയുടെ പിന്‍മാറ്റം ടീമിന് കനത്ത നഷ്ടമാണ്. മുന്‍ ക്യാപ്റ്റന്‍ ധോണി വിരമിച്ച അതേ ദിവസമാണ് റെയ്നയും ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇതുവരെ പരിശീലനം തുടരാത്ത ചെന്നൈയ്ക്ക് രോഗ ബാധ കനത്ത തിരിച്ചടിയാണ് നല്‍കിയത്. താരങ്ങളുടെ രോഗം ഭേദമായതിന് ശേഷമേ മറ്റുള്ളവര്‍ക്കും പരിശീലനം തുടരാന്‍ കഴിയൂ. ടീമംഗങ്ങള്‍ മുഴുവന്‍ നിരീക്ഷണത്തിലാണ്.