ചെന്നൈ: ഐപിഎല്ലിന് മുന്നോടിയായി പരിശീലനത്തിന് ഇറങ്ങാനിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് തിരിച്ചടിയായി കൊവിഡ് -19. ചെന്നൈ സൂപ്പര്‍ കിങ്സിലെ ബൗളര്‍മാര്‍ക്കും സ്റ്റാഫ് മെംമ്പര്മാര്ക്കുമാണ് കൊവിഡ് -19 സ്ഥിരീകരിച്ചത്. ഇന്ത്യന്‍ ടീമിലെ ഒരു പേസറായ താരത്തിനും മറ്റ് 10 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദുബായിലെത്തിയ ചെന്നൈ ടീമംഗങ്ങള്‍ മുഴുവന്‍ ക്വാറന്റൈനില്‍ കഴിയണം. ഓഗസ്റ്റ് 21നാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ദുബായിലെത്തിയത്. സെപ്തംബര്‍ 19നാണ് ഐപിഎല്‍ 13ാം എഡിഷന് തുടക്കമാവുന്നത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സും ഇതിനോടകം ദുബായിലെത്തിയിട്ടുണ്ട്.