രാജ്‌കോട്ടില്‍ ഓസിസിനെതിരേ ഇന്ത്യന്‍ വെടിക്കെട്ട്

ഇപ്പോള്‍ നടക്കുന്ന രണ്ടാം ഏകദിനത്തിലാണ് ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

Update: 2020-01-17 12:13 GMT

രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരേ ആദ്യ മല്‍സരത്തില്‍ തകര്‍ന്ന ഇന്ത്യന്‍ ടീമിന്റെ രണ്ടാം മല്‍സരത്തില്‍ വന്‍ തിരിച്ചുവരവിന് സാക്ഷ്യമിട്ട് രാജ്‌കോട്ട്. രാജ്‌കോട്ടില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ വെടിക്കെട്ടില്‍ പിറന്നത് 340 റണ്‍സ്.

ഇപ്പോള്‍ നടക്കുന്ന രണ്ടാം ഏകദിനത്തിലാണ് ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടിയ ഓസിസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ശിഖര്‍ ധവാന്‍(96), കോഹ്‌ലി(78), രാഹുല്‍ (80) എന്നിവരുടെ ബാറ്റിങാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. 42 റണ്‍സെടുത്ത് രോഹിത്തും മികവ് കാട്ടി. സെഞ്ചുറിക്ക് നാല് റണ്‍സ് അരികെയാണ് ധവാന്‍ പുറത്തായത്. 52 പന്തില്‍ നിന്ന് 80 റണ്‍സെടുത്ത് രാഹുല്‍ അവസാന ഓവറുകളില്‍ റണ്‍മഴ പെയ്യിച്ചു. ഓസിസിനായി ആദം സാംബ മൂന്ന് വിക്കറ്റ് നേടി.



Tags:    

Similar News