ഏഷ്യാ കപ്പ്; ബംഗ്ലാദേശ് പുറത്ത്; ശ്രീലങ്ക സൂപ്പര്‍ ഫോറില്‍

184 റണ്‍സ് ലക്ഷ്യം നാല് പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലങ്ക പിന്തുടര്‍ന്നു.

Update: 2022-09-01 18:13 GMT


ദുബായ്: ഏഷ്യാ കപ്പില്‍ നിന്ന് ബംഗ്ലാദേശ് പുറത്ത്. ഇന്ന് നടന്ന ഡൂ ഓര്‍ ഡൈ പോരാട്ടത്തില്‍ ശ്രീലങ്കയാണ് ബംഗ്ലാദേശിനെ മറികടന്നത്. ജയത്തോട് ലങ്ക സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. രണ്ട് തോല്‍വികളുമായാണ് ബംഗ്ലാദേശ് പുറത്താവുന്നത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ രണ്ട് വിക്കറ്റിനാണ് ലങ്കയുടെ ജയം. 184 റണ്‍സ് ലക്ഷ്യം നാല് പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലങ്ക പിന്തുടര്‍ന്നു.




 കുശാല്‍ മെന്‍ഡിസ് 60 റണ്‍സെടുത്ത് ലങ്കയുടെ ടോപ് സ്‌കോററായി. ഷന്‍ക 45 റണ്‍സെടുത്ത് മികച്ച ബാറ്റിങ് പുറത്തെടുത്തു. ചാമികാ കരുണരത്‌നെ (16), അസിതാ ഫെര്‍ണാണ്ടോ എന്നിവരാണ് അവസാന ഓവറുകളില്‍ ലങ്കയ്ക്കായി പൊരുതി ജയം നല്‍കിയത്.

ടോസ് ലഭിച്ച ലങ്ക ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.ഹൊസെയ്ന്‍(39), മെഹദി ഹസ്സന്‍ (38) എന്നിവരാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍മാര്‍.




Tags:    

Similar News