ഐ പി എല്‍;വാര്‍ണറും സാഹയും ഹൈദരാബാദിന് പ്ലേ ഓഫ് നല്‍കി; കൊല്‍ക്കത്ത പുറത്ത്
ലീഗിലെ ഒന്നാം സ്ഥാനക്കാരെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരായി മുന്നേറിയത്.
ഷാര്‍ജ: ഡേവിഡ് വാര്‍ണറും വൃദ്ധിമാന്‍ സാഹയും ഹൈദരാബാദിനായി ഉദ്ദിച്ചപ്പോള്‍ ചാംപ്യന്‍മാരെ വീഴ്ത്തി അവര്‍ പ്ലേ ഓഫ് യോഗ്യത നേടി. മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് മടക്ക ടിക്കറ്റും നല്‍കിയാണ് വാര്‍ണറും കൂട്ടരും പ്ലേ ഓഫിലേക്ക് കടന്നത്. ലീഗിലെ ഒന്നാം സ്ഥാനക്കാരെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരായി മുന്നേറിയത്. 150 റണ്‍സിന്റെ ലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 17.1 ഓവറില്‍ ലക്ഷ്യം കണ്ടു. 58 പന്തില്‍ നിന്നും 85* റണ്‍സെടുത്ത വാര്‍ണറും 45 പന്തില്‍ നിന്നും 58* റണ്‍സെടുത്ത സാഹയുമാണ് ഹൈദരാബാദിന് രാജകീയ ജയം നല്‍കിയത്. ട്രെന്റ് ബോള്‍ട്ടും ബുംറയും ഇല്ലാത്ത മുംബൈ ബൗളിങിനെ നേരിടാന്‍ ഹൈദരാബാദിന് എളുപ്പം കഴിഞ്ഞു.
ടോസ് ലഭിച്ച ഹൈദരാബാദ് മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. പരിക്കിന്റെ പിടിയിലായിരുന്ന ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ ഇന്ന് മുംബൈയ്ക്കായി ഇറങ്ങിയിരുന്നു. താരം നാല് റണ്‍സെടുത്ത് പുറത്തായി.
41 റണ്‍സെടുത്ത പൊള്ളാര്‍ഡാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. ഇഷാന്‍ കിഷന്‍ (33), സൂര്യ കുമാര്‍ യാദവ് (36), ഡീ കോക്ക് (25) എന്നിവരുടെ ബാറ്റിങാണ് മുംബൈയെ 149 റണ്‍സിലെത്തിച്ചത്. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 149 റണ്‍സെടുത്തത്. ഹൈദരാബാദിനായി മൂന്ന് വിക്കറ്റെടുത്ത സന്ദീപ് ശര്‍മ്മ, രണ്ട് വീതം വിക്കറ്റെടുത്ത ജാസണ്‍ ഹോള്‍ഡര്‍, നദീം എന്നിവരാണ് മുംബൈ ഇന്നിങ്‌സിനെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടിയത്.