ഐപിഎല്‍; ചെന്നൈയോട് ജയിക്കാന്‍ ഡല്‍ഹിക്ക് ലക്ഷ്യം 189 റണ്‍സ്
ധോണി(0), ഫഫ് ഡു പ്ലിസ്സിസ് (0), ഗെയ്ക്ക് വാദ് (5) എന്നിവരുടെ വിക്കറ്റ് നൊടിയിടയില്‍ ചെന്നൈയ്ക്ക് നഷ്ടപ്പെട്ടു.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ 189 റണ്‍സ് ലക്ഷ്യം വച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. ഏഴ് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ചെന്നൈയെ കരകയറ്റിയത് സുരേഷ് റെയ്‌നയും (36 പന്തില്‍ 54), മോയിന്‍ അലിയും (36) ചേര്‍ന്നാണ്. തുടര്‍ന്ന് വന്ന അമ്പാട്ടി റായിഡു 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജഡേജയും (26*) സാം കറനും (34) ചേര്‍ന്ന് ചെന്നൈയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചു. ക്യാപ്റ്റന്‍ ധോണി(0), ഫഫ് ഡു പ്ലിസ്സിസ് (0), ഗെയ്ക്ക് വാദ് (5) എന്നിവരുടെ വിക്കറ്റ് നൊടിയിടയില്‍ ചെന്നൈയ്ക്ക് നഷ്ടപ്പെട്ടു.ഗെയ്ക്ക്‌വാദും, ഫഫ് ഡു പ്ലിസ്സിസുമാണ് ഇന്ന് ചെന്നൈയ്ക്കായി ഓപ്പണ്‍ ചെയ്തത്. ധോണി ഏഴാമതായാണ് ഇറങ്ങിയത്. ഡല്‍ഹിക്കായി വോക്ക്‌സ്, അവേശ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.