ഐപിഎല്‍; ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കെതിരേ ഷാഹിദ് അഫ്രീദി

ദക്ഷിണാഫ്രിക്കന്‍ പര്യടനം നടക്കവെ പ്രമുഖ താരങ്ങള്‍ എല്ലാം ഐപിഎല്ലിനായി ഇന്ത്യയിലാണുള്ളത്.

Update: 2021-04-08 16:50 GMT



കറാച്ചി: രാജ്യത്തിന് വേണ്ടി കളിക്കാതെ ഐപിഎല്ലിന് പരിഗണന നല്‍കുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും താരങ്ങള്‍ക്കുമെതിരേ മുന്‍ പാകിസ്താന്‍ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദി. ഇന്ത്യയില്‍ നാളെ തുടങ്ങുന്ന ഐപിഎല്ലിന് ദക്ഷിണാഫ്രിക്ക നല്‍കുന്ന പ്രധാന്യം തന്നെ ഞെട്ടിക്കുന്നുവെന്നും ഇത് പുനര്‍ചിന്തനം നടത്തേണ്ടതാണെന്നും അഫ്രീദി ആവശ്യപ്പെട്ടു. പാകിസ്താന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടക്കവെ പ്രമുഖ താരങ്ങള്‍ എല്ലാം ഐപിഎല്ലിനായി ഇന്ത്യയിലാണുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര 2-1ന് പാകിസ്താന്‍ സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ പരാജയത്തിന് കാരണം അവരുടെ പ്രമുഖ താരങ്ങളുടെ കുറവാണ്. വരാനിരിക്കുന്ന ട്വന്റിയിലും ഇതുതന്നെയാണ് അവസ്ഥ. താരങ്ങള്‍ ഐപിഎല്ലിന് അല്ല രാജ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്-അഫ്രീദി അഭിപ്രായപ്പെട്ടു. ലുങ്കി എന്‍ഗിഡി, ഡേവിഡ് മില്ലര്‍, ക്വിന്റണ്‍ ഡികോക്ക്, ആന്റിച്ച് നോര്‍ട്ട്യ, കഗിസോ റബാദ എന്നീ താരങ്ങളാണ് നാളെ തുടരുന്ന ഐപിഎല്ലില്‍ കളിക്കുന്നത്. ഇവരുടെ അഭാവമാണ് മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്.




Tags:    

Similar News