ട്വന്റി-20 ലോകകപ്പ്; ന്യൂസിലന്റ് പുറത്തേക്ക്; വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ടില്‍
ട്രിനിഡാഡ്: ട്വന്റി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു. തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിട്ടതോടെ സൂപ്പര്‍ എട്ട് എന്ന കടമ്പ കിവികള്‍ക്ക് അസ്ഥാനത്തായിരിക്കുകയാണ്. ഇന്ന് ന്യൂസിലന്റിനെതിരായ മത്സരത്തില്‍ 13 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം. ജയത്തോടെ വിന്‍ഡീസ് സൂപ്പര്‍ എട്ടിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. 39 പന്തില്‍ 68 റണ്‍സ് നേടിയ ഷെഫാനെ റുതര്‍ഫോര്‍ഡാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനാണ് സാധിച്ചത്. വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാല് വിക്കറ്റെടുത്തു.
ഗ്രൂപ്പ് സിയില്‍ മൂന്നില്‍ മൂന്ന് ജയവുമായാണ് വിന്‍ഡീസ് സൂപ്പര്‍ എട്ടില്‍ എത്തിയത്. രണ്ട് മല്‍സരങ്ങള്‍ കളിച്ച ന്യൂസിലന്റ് രണ്ടിലും പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പില്‍ അഫ്ഗാന്‍ രണ്ടില്‍ രണ്ട് ജയവുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാമത്തെ മല്‍സരത്തില്‍ അഫ്ഗാന്‍ ജയിച്ചാല്‍ കിവികള്‍ പുറത്താവും.പപ്പുആ ന്യൂഗനിയയാണ് അഫ്ഗാന്റെ എതിരാളികള്‍.