ഇത് പാകിസ്താന്റെ വര്‍ഷം; ഇന്ത്യക്ക് കടുപ്പം; വിരേന്ദ്ര സേവാഗ്
ഇത്തവണ പാകിസ്താന് ഏഷ്യാകപ്പ് ഫൈനലില്‍ സ്ഥാനം നേടുമെന്ന് സെവാഗ് സൂചിപ്പിച്ചു.
മുംബൈ: ഏഷ്യാ കപ്പില്‍ ഇത് പാകിസ്താന്റെ വര്‍ഷമാണെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് വിരേന്ദ്ര സേവാഗ്. ഏഷ്യാ കപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്താന് സൂപ്പര്‍ ഫോറില്‍ വന്‍ തിരിച്ചുവരവ് നടത്തി. എന്നാല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്നും കടുപ്പമാണെന്നും സെവാഗ് വ്യക്തമാക്കി. ഇന്നത്തെ മല്‍സരത്തില്‍ തോറ്റാല്‍ ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താവും. എന്നാല്‍ പാകിസ്താന് സൂപ്പര്‍ ഫോറില്‍ നിലഭദ്രമാക്കി. ഇന്ത്യയ്ക്ക് കടുത്ത സമ്മര്‍ദ്ധമുണ്ട്. എന്നാല്‍ പാകിസ്താന് സമ്മര്ദ്ധമില്ല. ബാബര്‍ അസമിന്റെ ടീം മികച്ച ഫോമിലാണെന്നും ഇത്തവണ പാകിസ്താന് ഏഷ്യാകപ്പ് ഫൈനലില്‍ സ്ഥാനം നേടുമെന്ന് സെവാഗ് സൂചിപ്പിച്ചു.