12 വര്‍ഷത്തിന് ശേഷം വിരാട് കോഹ് ലി രഞ്ജി ട്രോഫി കളിക്കുന്നു; വന്‍ സുരക്ഷ; ലൈവ് സ്ട്രീമിങും
![12 വര്‍ഷത്തിന് ശേഷം വിരാട് കോഹ് ലി രഞ്ജി ട്രോഫി കളിക്കുന്നു; വന്‍ സുരക്ഷ; ലൈവ് സ്ട്രീമിങും 12 വര്‍ഷത്തിന് ശേഷം വിരാട് കോഹ് ലി രഞ്ജി ട്രോഫി കളിക്കുന്നു; വന്‍ സുരക്ഷ; ലൈവ് സ്ട്രീമിങും](https://www.thejasnews.com/h-upload/2025/01/29/1500x900_228259-aa1xiv3y.jpg)
ന്യൂഡല്‍ഹി: നീണ്ട 12 വര്‍ഷത്തിന് ശേഷം വിരാട് കോഹ് ലി രഞ്്ജി ട്രോഫി കളിക്കുന്നു. താരം കളിക്കുന്നതിനാല്‍ രാജ്യാന്തര മത്സരത്തിനു സമാനമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വന്‍ സുരക്ഷാ ക്രമീകരണങ്ങളും സംപ്രേഷണ സൗകര്യങ്ങളുമാണുള്ളത്. ഡല്‍ഹി റെയില്‍വേസ് മത്സരത്തിനായി ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം ഒരുങ്ങുന്നത് യുദ്ധകാലാടിസ്ഥാനത്തിലാണ്. ഡല്‍ഹി ടീമില്‍ ഉള്‍പ്പെട്ട കോഹ്‌ലിയുടെ പരിശീലനം കാണാനും ഇന്നലെ ആരാധകരേറെയാണ്. നാളെയാണ് മത്സരത്തിനു തുടക്കം. ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നില്ലെന്ന് കോഹ് ലി വ്യക്തമാക്കിയതോടെ യുവതാരം ആയുഷ് ബദോനി തന്നെയാണ് ഡല്‍ഹിയെ നയിക്കുക.
കോഹ് ലി കളിക്കും എന്നുറപ്പായതോടെ ഡല്‍ഹി-റെയില്‍വേസ് മത്സരം ലൈവ് സ്ട്രീം ചെയ്യാന്‍ ബിസിസിഐയും ജിയോ സിനിമയും തമ്മില്‍ ധാരണയായിട്ടുണ്ട്. നേരത്തേ കര്‍ണാടക-ഹരിയാന, പഞ്ചാബ്- ബംഗാള്‍, ബറോഡ-ജമ്മു കശ്മീര്‍ മത്സരങ്ങള്‍ മാത്രമാണ് തല്‍സമയ സംപ്രേഷണത്തിനായി നിശ്ചയിച്ചിരുന്നത്.