വിരാട് കോഹ്‌ലി ക്യാപ്റ്റനായി തുടരും; ബിസിസിഐ

ലോകകപ്പിലെ പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി നടക്കുമെന്നാണ് വാര്‍ത്തകള്‍.

Update: 2021-09-13 18:49 GMT


മുംബൈ: ട്വന്റി-20 ലോകകപ്പോടെ വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിടവാങ്ങുമെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ. ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാലാണ് വാര്‍ത്തകളോട് പ്രതികരിച്ചത്.ലോകകപ്പിന് ശേഷം കോഹ് ലി രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ വെറും മാധ്യമ സൃഷ്ടിയാണ്. ബിസിസിഐ ഇതേകുറിച്ച് ചിന്തിച്ചിട്ടില്ല. ലോകകപ്പിലെ പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി നടക്കുമെന്നാണ് വാര്‍ത്തകള്‍. കൂടാതെ പരിമിത ഓവറുകളിലെ ക്യാപ്റ്റന്‍ സ്ഥാനം ക്യാപ്റ്റന്‍ സ്വയം രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒരു തീരുമാനവും കൈകൊണ്ടിട്ടില്ല. ക്യാപ്റ്റന്റെ ഫോമും ടീം അടുത്തകാലത്തായി ഐസിസി കിരീടങ്ങള്‍ നേടാത്തതുമാണ് താരത്തിനെതിരേയുള്ള വിമര്‍ശനമെന്നും ധുമാല്‍ അറിയിച്ചു.




Tags:    

Similar News