ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച് വിരാട് കോഹ്‌ലി
ഇതിനെ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന വിവാദങ്ങളും ഉണ്ടായിരുന്നു.
കേപ്ടൗണ്‍: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തല്‍സ്ഥാനം രാജിവച്ചു.കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് താരത്തിന്റെ രാജി.ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്‌ലി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ട്വന്റി-20യിലെ ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം താരം രാജിവച്ചിരുന്നു. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ബിസിസിഐ കോഹ്‌ലിയെ പുറത്താക്കുകയായിരുന്നു.നിലവില്‍ ട്വന്റി-ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രോഹിത്ത് ശര്‍മ്മയ്ക്കാണ്. ടെസ്റ്റില്‍ മികച്ച റെക്കോഡുള്ള കോഹ്‌ലി 2014ലാണ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്.68 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇതില്‍ 40 എണ്ണത്തില്‍ ജയിച്ചിരുന്നു.ഏകിദന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടര്‍ന്ന് ബിസിസിഐയും കോഹ്‌ലിയും കൊമ്പുകോര്‍ത്തിരുന്നു.ഇതിനെ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന വിവാദങ്ങളും ഉണ്ടായിരുന്നു.
ക്യാപ്റ്റന്‍ എന്ന സ്ഥാനം ഒഴിയാന്‍ സമയമായെന്നും തന്നെ പിന്‍തുണച്ച സഹതാരങ്ങള്‍ക്കും ബിസിസിഐക്കും നന്ദി അറിയിക്കുന്നുവെന്ന് കോഹ്‌ലി ഇന്‍സ്റ്റയില്‍ കുറിച്ചു. ടീമിനായി എന്നും 120ല്‍ കൂടുതല്‍ ശതമാനം ആത്മാര്‍ത്ഥമായാണ് കളിച്ചതും ടീമിനെ നയിച്ചതും. ഈ യാത്രയില്‍ താഴ്ചയും ഉയര്‍ച്ചയും ഉണ്ടായെന്നും താരം വ്യക്തമാക്കി.