കോഹ്‌ലിയുമായുള്ള പ്രശ്‌നം; അത് വിട്ടേക്കൂ ബിസിസിഐ നോക്കും: ഗാംഗുലി

സംഭവുമായി ബന്ധപ്പെട്ട് വാര്‍ത്തമ്മേളനങ്ങള്‍ ഉണ്ടാവില്ലെന്നും വിഷയം ബിസിസിഐ കൈകാര്യം ചെയ്യുമെന്നും ഗാംഗുലി അറിയിച്ചു.

Update: 2021-12-16 17:51 GMT


മുംബൈ: കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വിവാദം വിഷയം വിട്ടേക്കൂവെന്നും അത് ബിസിസിഐ നോക്കികൊള്ളൂവെന്നും ഗാംഗുലി വ്യക്തമാക്കി.കോഹ്‌ലി വാര്‍ത്താസമ്മേളനം വിളിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗാംഗുലി മുന്‍ ക്യാപ്റ്റന്റെ ക്യാപ്റ്റന്‍സി കൈമാറ്റത്തെകുറിച്ചുള്ള പ്രസ്താവന നടത്തിയത്.

ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് വിരാട് കോഹ്‌ലിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടില്ലെന്ന് കോഹ്‌ലി കഴിഞ്ഞ ദിവസത്തെ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതോടെ വിരാട് ആരാധകര്‍ ഗാംഗുലിക്ക് നേരെ തുനിഞ്ഞിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ഗാംഗുലിക്ക് നേരെ സൈബര്‍ ആക്രമണവും നടന്നിരുന്നു. തുടര്‍ന്ന് ഇന്നാണ് ഗാംഗുലി വിഷയത്തില്‍ പ്രതികരിച്ചത്.സംഭവുമായി ബന്ധപ്പെട്ട് വാര്‍ത്തമ്മേളനങ്ങള്‍ ഉണ്ടാവില്ലെന്നും വിഷയം ബിസിസിഐ കൈകാര്യം ചെയ്യുമെന്നും ഗാംഗുലി അറിയിച്ചു.




Tags:    

Similar News