ഐപിഎല്ലില്‍ ആര്‍സിബിക്ക് ഇന്ന് നിര്‍ണ്ണായകം; കുതിപ്പ് തുടരാന്‍ ചെന്നൈ

ഇന്ന് തോറ്റാല്‍ ആര്‍സിബി ടോപ് ഫോറില്‍ നിന്ന് വീഴും.

Update: 2021-09-24 07:49 GMT


ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ സ്ഥാനം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ചെന്നൈയും ബാംഗ്ലൂരും ഇറങ്ങുന്നു. രണ്ടാം പാദത്തിലെ ആദ്യ മല്‍സരത്തില്‍ മുംബൈയ്‌ക്കെതിരേ 20 റണ്‍സിന്റെ ജയം നേടിയാണ് ചെന്നൈയുടെ വരവ്. ലീഗില്‍ അവര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. വിജയകുതിപ്പ് തുടരാനാണ് ചെന്നൈയുടെ നീക്കം. എന്നാല്‍ മറുവശത്ത് പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യ മല്‍സരത്തില്‍ തോല്‍വി വഴങ്ങിയിരുന്നു.


കൊല്‍ക്കത്തയോട് ഒമ്പത് വിക്കറ്റിനാണ് അവര്‍ തോറ്റത്. ഇന്ന് തോറ്റാല്‍ ആര്‍സിബി ടോപ് ഫോറില്‍ നിന്ന് വീഴും. ഈ സീസണോടെ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് കോഹ്‌ലിക്ക് ഇരട്ടി സമ്മര്‍ദ്ധമാണുള്ളത്. ഈ മല്‍സരത്തില്‍ കൂടി തോറ്റാല്‍ കോഹ്‌ലിയെ നേരത്തെ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.


കഴിഞ്ഞ മല്‍സരത്തില്‍ തകര്‍ന്ന ബാറ്റിങ് നിര ഇന്ന് ബാംഗ്ലൂരിനായി ഫോമിലേക്കുയരുമെന്നാണ് ക്യാപ്റ്റന്റെ പ്രഖ്യാപനം. ചെന്നൈയുടെ കഴിഞ്ഞ മല്‍സരത്തിലെ ഹീറോ ഋതുരാജ് ഗെയ്ക്ക് വാദ് തന്നെയാണ് ഇന്നും അവരുടെ പ്രധാന പ്രതീക്ഷ.




Tags:    

Similar News