മോശം കാലാവസ്ഥ; ഇന്ത്യ- വിന്‍ഡീസ് ട്വന്റി-20 മല്‍സരം നിര്‍ത്തിവച്ചു

4.3 ഓവര്‍ ബാക്കി നില്‍ക്കെയാണ് മല്‍സരം തടസ്സപ്പെട്ടത്. ഇന്ത്യ ഉയര്‍ത്തിയ 167 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസ് മല്‍സരം നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എടുത്തിട്ടുണ്ട്.

Update: 2019-08-04 18:49 GMT

ഫ്‌ളോറിഡ: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി- 20 മല്‍സരം മോശം കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ചു. 4.3 ഓവര്‍ ബാക്കി നില്‍ക്കെയാണ് മല്‍സരം തടസ്സപ്പെട്ടത്. ഇന്ത്യ ഉയര്‍ത്തിയ 167 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസ് മല്‍സരം നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എടുത്തിട്ടുണ്ട്. ജയിക്കാന്‍ കരീബിയന്‍സിന് 27 പന്തില്‍ 70 റണ്‍സ് വേണം. പൊള്ളാര്‍ഡും (8), ഹെറ്റ്‌മെയറും (6) ആണ് ക്രീസിലുള്ളത്. 54 റണ്‍സ് നേടിയ റൗവ്മാന്‍ പൗവല്‍ ആണ് വിന്‍ഡീസിന് വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ഇന്ത്യയ്ക്കായി കുനാല്‍ പാണ്ഡെ രണ്ടും വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടിയിട്ടുണ്ട്.

നേരത്തെ ടോസ് നേടിയ ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച രോഹിത്ത് ശര്‍മ (67) യാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.ശിഖര്‍ ധവാന്‍ 23ഉം കോഹ്‌ലി 28 ഉം കുനാല്‍ പാണ്ഡെ 20 ഉം റണ്‍സ് നേടി. ഓഷാനെ തോമസ്, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവര്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് നേടി. അതിനിടെ, ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന റെക്കോഡ് രോഹിത്ത് ശര്‍മ സ്വന്തമാക്കി. വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള 104 സിക്‌സ് എന്ന റെക്കോഡാണ് രോഹിത്ത് ഇന്ന് തകര്‍ത്തത്. കഴിഞ്ഞ ദിവസത്തെ മല്‍സരത്തില്‍ രണ്ട് സിക്‌സ് നേടിയ താരം ഗെയ്‌ലിനൊപ്പമെത്തിയിരുന്നു. ഇന്ന് മൂന്ന് സിക്‌സ് നേടി. ഇതോടെ താരത്തിന്റെ പേരില്‍ 107 സിക്‌സായി. 

Tags:    

Similar News